Latest NewsCinemaBollywoodNewsIndiaEntertainmentMovie Gossips

‘ഭക്ഷണത്തിനായി ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ചിട്ടുണ്ട്, എന്നാൽ അവർ എനിക്ക് നേരെ മുഖം തിരി ച്ചു’: വിദ്യാ ബാലൻ

മുംബൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് വിദ്യ ബാലൻ. ഇപ്പോഴിതാ മുംബൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് വിദ്യ ബാലൻ. സുഹൃത്തുക്കളുമായുള്ള ഒരു പന്തയത്തിന്റെ ഭാഗമായാണ് ഹോട്ടലിൽ പോയി ഭിക്ഷ യാചിച്ചതെന്ന് വിദ്യാ ബാലൻ പറയുന്നു.

ഇന്ത്യൻ മ്യൂസിക് ഗ്രൂപ് എന്ന് പേരുള്ള ഒരു സംഗീത ഗ്രൂപ് ഉണ്ടായിരുന്നു. അതിന്റെ പരിപാടികളുടെ ഭാഗമായിരുന്നപ്പോഴാണ് വിദ്യ ഈ പന്തയത്തിൽ വരുന്നത്. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ജിം ജാം ബിസ്‌കറ്റിന് വേണ്ടിയുള്ള ബെറ്റിന്റെ ഭാഗമായതെന്നും വിദ്യ പറഞ്ഞു.

മലപ്പുറത്ത് ബന്ധുവീട്ടിലെത്തിയ 12 വയസ്സുകാരി മുങ്ങിമരിച്ചു
‘ഒബ്റോയ്-ദ പാംസിലെ കോഫി ഷോപ്പിൽ പോയി ഭക്ഷണം യാചിച്ച് വാതിലിൽ മുട്ടാനാണ് അവർ എന്നോട് പറഞ്ഞത്. ഞാൻ തുടർച്ചയായി മുട്ടി, ഞാനൊരു നടിയാണെന്നു അവർക്കറിയില്ലാരുന്നു. എനിക്ക് വിശക്കുന്നു, ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല, ഭക്ഷണം തരണമെന്ന് യാചിച്ച് ഞാൻ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു. എന്നാൽ അവർ എനിക്ക് നേരെ മുഖം തിരിക്കുകയായിരുന്നു ചെയ്തത്. ഞാൻ ചെയ്യുന്നത് കണ്ട് അവസാനം കൂട്ടുകാർ വന്ന് എന്നെ തിരിച്ചുകൂട്ടികൊണ്ടുപോയി. അതോടെ ഞാൻ ആ പന്തയത്തിൽ വിജയിച്ചു’ വിദ്യാ ബാലൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button