നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ഹിറ്റ് മേക്കർ ജോഷിയും ഒന്നിച്ച ചിത്രമാണ് പാപ്പൻ. ഇന്ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ സുരേഷ് ഗോപിയ്ക്കൊപ്പം മകൻ ഗോകുലും മികച്ച വേഷം കൈകാര്യം ചെയ്യുന്നണ്ട്. ഇവർക്കൊപ്പം തിയറ്ററിൽ പാപ്പൻ കാണാൻ എത്തിയ രാധികയുടെ പ്രതികരണം ശ്രദ്ധ നേടുന്നു.
ഷോ കണ്ടിറങ്ങിയ രാധികയുടെ വാക്കുകൾ ഇങ്ങനെ,
ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് സിക്രീനിൽ കണ്ടതിൽ ഒത്തിരി സന്തോഷം. ഈശ്വരനോട് ഒത്തിരി നന്ദി. ജോഷി സാറിന്റെ ചിത്രത്തിൽ ഗോകുലിന് എത്താൻ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് ഞാൻ കാണുന്നത്. വളരെയധികം സന്തോഷവും അതോടൊപ്പം എക്സൈറ്റഡുമാണ്. ഇരുവരെയും ഓൺ സ്ക്രീനിൽ കണ്ടപ്പോൾ കണ്ണുനിറഞ്ഞു. മനുഷ്യനെന്ന നിലയിൽ ആർക്കായാലും തോന്നുന്നൊരു കാര്യമാണ്. നല്ലൊരു സിനിമ കണ്ട അനുഭവമാണ് എനിക്കിപ്പോൾ. എല്ലാവരും തിയറ്ററിൽ തന്നെ സിനിമ കാണണം. എല്ലാവരോടും സ്നേഹം.
Post Your Comments