KollamLatest NewsKeralaNattuvarthaNews

വാ​ഹ​നാ​പ​ക​ട​ത്തിൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

ത​ട്ടാ​ശേ​രി കു​ള​ങ്ങ​ര​ഭാ​ഗം മം​ഗ​ല​ത്ത് വീ​ട്ടി​ൽ സു​മേ​ഷ് പ്ര​ജാ​പ​തി(32)​യാ​ണ് മ​രി​ച്ച​ത്

ച​വ​റ: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന്, പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.​ ത​ട്ടാ​ശേ​രി കു​ള​ങ്ങ​ര​ഭാ​ഗം മം​ഗ​ല​ത്ത് വീ​ട്ടി​ൽ സു​മേ​ഷ് പ്ര​ജാ​പ​തി(32)​യാ​ണ് മ​രി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​മ്പാണ് അപകടം നടന്നത്. ന​ല്ലെ​ഴു​ത്ത് മു​ക്ക് ജം​ഗ്ഷ​ന് സ​മീ​പ​ത്ത് യു​വാ​വ് സ​ഞ്ച​രി​ച്ച ബൈ​ക്കും മ​റ്റൊ​രു ബൈ​ക്കു​മാ​യി ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

Read Also : വടകര കസ്റ്റഡി മരണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് കേസ് പരിഗണിക്കും

വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ സു​മേ​ഷ് രാ​ത്രി​യി​ല്‍ ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ല്‍ മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​മേ​ഷി​നെ സ​മീ​പ​ത്തു​ള്ള​വ​ര്‍ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​വി​ടെ വി​ദ​ഗ്ധ ചി​കി​ത്സ ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ ഇ​ന്ന​ലെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ വി​ഷ്ണു പ്രി​യ. അ​ഞ്ച് ദി​വ​സം മാത്രം പ്രാ​യ​മാ​യ ഒ​രു കു​ഞ്ഞു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button