KeralaNewsIndia

വടകര കസ്റ്റഡി മരണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് കേസ് പരിഗണിക്കും

 

വടകര: വടകര കസ്റ്റഡി മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് കേസ് പരിഗണിക്കും. വടകര റൂറൽ എസ്.പിയോട് ഇന്ന് കേസില്‍ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വടകര പോലീസ് സ്റ്റേഷനിലെ രേഖകൾ  ശേഖരിക്കും. നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് കസ്റ്റഡിയിൽ എടുക്കുക. സജീവന്റെ അമ്മയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും.

ഇത് കൂടാതെ, സജീവൻ ഉൾപ്പടെ ഉള്ളവർ മദ്യപിച്ചിരുന്നോ എന്ന് വ്യക്തമാകാൻ ബാറിലെ ജീവനക്കാരുടെ മൊഴിഎടുക്കും. സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിക്കും.

സസ്പെൻഷനിലുള്ള എസ്.ഐ എം. നിജേഷ്, എ.എസ്.ഐ അരുണ്‍കുമാര്‍, സി.പി.ഒ ഗിരീഷ് എന്നിവരെ ഇത് വരെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനായിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് വിവരം. ഇന്ന് കൂടി ക്രൈംബ്രാഞ്ചിന് മുൻപിൽ ഹാജരായില്ലെങ്കിൽ എസ്‌ഐ ഉൾപ്പടെ ഉള്ളവർക്ക് സിആർപിസി 160 പ്രകാരം നോട്ടീസ് അയക്കാനാണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button