COVID 19corona positive storiesUAELatest NewsNewsInternationalGulf

കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 1,223 കേസുകൾ

യുഎഇയിലെ കോവിഡ് കണക്കുകൾ അറിയാം

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,223 പുതിയ കേസുകളാണ് യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 1,127 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 2 മരണങ്ങളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: മുഖ്യമന്ത്രിയുടെ യാത്ര ഇനി കറുത്ത കാര്‍ണിവലില്‍: ബുള്ളറ്റ് പ്രൂഫ് അടക്കമുള്ള 33 ലക്ഷം രൂപയുടെ ആഡംബര കാര്‍ കണ്ണൂരിലേക്ക്

9,86,747 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 9,65,955 പേർ രോഗമുക്തി നേടി. 2,334 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 18,364 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ബുധനാഴ്ച്ച 225,577 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണനിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 100 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

Read Also: കാര്‍ഷിക രംഗത്തെ കീടനാശിനി പ്രയോഗത്തില്‍ ഒരു നിയന്ത്രണവുമില്ലാത്തതാണ് അടിസ്ഥാന പ്രശ്‌നമെന്ന് നിര്‍മാതാക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button