Latest NewsKerala

മുഖ്യമന്ത്രിയുടെ യാത്ര ഇനി കറുത്ത കാര്‍ണിവലില്‍: ബുള്ളറ്റ് പ്രൂഫ് അടക്കമുള്ള 33 ലക്ഷം രൂപയുടെ ആഡംബര കാര്‍ കണ്ണൂരിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്ര ഇനി കിയയുടെ കാര്‍ണിവലില്‍. 33.31 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. നേരത്തെ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ടാറ്റയുടെ ഹാരിയറിന് പകരം ഡിജിപി അനില്‍കാന്തിന്റെ നി‌ദ്ദേശപ്രകാരമാണ് കിയ കാര്‍ണിവല്‍ വാങ്ങാന്‍ തീരുമാനിച്ചത്. ബുള്ളറ്റ് പ്രൂഫ് അടക്കം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ളതാണ് പുതിയ വാഹനം.

ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് കഴിഞ്ഞമാസം പുറത്തിറക്കിയിരുന്നു. എല്ലാ സുരക്ഷാ സന്നാഹങ്ങള്‍ക്കും ശേഷം കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക് വാഹനം തിരിച്ചിട്ടുണ്ട്. നിലവില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ എസ്കോര്‍ട്ട് ഡ്യൂട്ടിക്കായി ഉപയോഗിക്കും.

ഇവ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ചുമതലയില്‍ നിലനിറുത്തും. ഡിജിപി അനില്‍കാന്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി.മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാന്‍ 62.46 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. പുതിയ ഉത്തരവില്‍ ആകെ ചെലവ് 88.69 ലക്ഷമായി ഉയര്‍ന്നു. കാര്‍ണിവലിന്റെ വില മാത്രം 33.31 ലക്ഷം രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button