Latest NewsKeralaNews

കാര്‍ഷിക രംഗത്തെ കീടനാശിനി പ്രയോഗത്തില്‍ ഒരു നിയന്ത്രണവുമില്ലാത്തതാണ് അടിസ്ഥാന പ്രശ്‌നമെന്ന് നിര്‍മാതാക്കള്‍

കറി പൗഡറുകളിലെ മായം, കര്‍ഷകരെ കുറ്റപ്പെടുത്തി കമ്പനി ഉടമകള്‍

തിരുവനന്തപുരം: കറി പൗഡറുകളിലെ മായത്തിന് പിന്നില്‍ കര്‍ഷകരാണെന്ന കുറ്റപ്പെടുത്തലുകളുമായി നിര്‍മാതാക്കള്‍. കീടനാശിനിയുടെ അംശം ഹാനികരമായ വിധത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു കാരണം കര്‍ഷകരുടെ വിവേചനരഹിതമായ കീടനാശിനി പ്രയോഗമാണെന്നാണ് നിര്‍മാതാക്കളുടെ ആരോപണം.

കാര്‍ഷിക രംഗത്തെ കീടനാശിനി പ്രയോഗത്തില്‍ ഒരു നിയന്ത്രണവുമില്ലാത്തതാണ് അടിസ്ഥാന പ്രശ്നമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. വില്‍പ്പനയിലുള്ള ഒട്ടു മിക്ക ബ്രാന്‍ഡ് കറി പൊടികളിലും അനുവദനീയമായതിലും കൂടുതല്‍ കീടനാശിനി അംശമുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

”വിപണിയില്‍ ലഭ്യമായ കാര്‍ഷിക ഉത്പന്നങ്ങളാണ് ഞങ്ങള്‍ക്കു വാങ്ങാനാവുക. അതില്‍ ഞങ്ങള്‍ പ്രത്യേകമായി കീടനാശിനിയൊന്നും ചേര്‍ക്കുന്നില്ല. കീടനാശിനി പ്രയോഗത്തില്‍ ഒരു നിയന്ത്രണവുമില്ലാതെയാണ്, 90 ശതമാനം മുളകും ഉത്പാദിപ്പിക്കുന്നത്. 27 തരത്തില്‍പ്പെട്ട കീടനാശിനികള്‍ വിലക്കണമെന്ന് മൂന്നു വര്‍ഷമായി ഞങ്ങള്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയോട്  ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിങ്ങനെ അനിയന്ത്രിതമായി തുടര്‍ന്നാല്‍ വരും തലമുറയാവും അനുഭവിക്കേണ്ടി വരിക’ – ഓള്‍ ഇന്ത്യ സ്പൈസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം വൈസ് പ്രസിഡന്റ് ചെറിയാന്‍ സേവ്യര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button