
പത്തനംതിട്ട: അക്ഷരം പഠിക്കാൻ വീട്ടിലെത്തിയ നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. കൊടുമൺ രണ്ടാംകുറ്റി ലതാഭവനം വീട്ടിൽ വിദ്യാധരനെ(69) കൊടുമൺ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : 17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഇയാളുടെ ഭാര്യയാണ് കുട്ടിയെ പഠിപ്പിച്ചിരുന്നത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
ഇൻസ്‌പെക്ടർ പ്രവീൺ, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ സന്തോഷ്, എസ്.സി.പി. അൻസാർ, സി.പി.ഒമാരായ സൂര്യമിത്ര, അജിത് എന്നിവരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments