KeralaLatest NewsNews

17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 

ന്യൂഡല്‍ഹി: രാജ്യത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി 18 വയസ്സ് തികയേണ്ടെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ. 17 വയസ്സ് പൂർത്തിയായാൽ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാവുന്നതാണെന്ന് കമ്മീഷൻ അറിയിച്ചു. ഇതിന് വേണ്ട സാങ്കേതിക സജ്ജീകരണങ്ങൾ നൽകാൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. നിലവിൽ ജനുവരി 1ന് 18 വയസ്സ് തികയുന്നവർക്ക് മാത്രമേ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാനാകൂ. എന്നാൽ, പുതിയ ഉത്തരവോടെ 17 തികഞ്ഞാൽ മുൻകൂർ അപേക്ഷ നൽകാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button