തിരുവനന്തപുരം: സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. ഈ മാസം 18-ന് കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിനാണ് സഹകരണ മന്ത്രി വി.എൻ വാസവന് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ച് നൽകാൻ കഴിയാത്ത സഹകരണ സംഘങ്ങളാണ് നഷ്ടത്തിലാണെന്ന് കണക്കാക്കുന്നത്. ഓരോ ജില്ലയിലെയും കണക്കുകള്‍ മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
തിരുവന്തപുരം ജില്ലയില്‍ 37 സഹകരണ സംഘങ്ങളാണ് നഷ്ടത്തിൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സഹകരണ സ്ഥാപനങ്ങൾ നഷ്ടത്തില്‍ ഉള്ളത് ഇവിടെയാണ്.
കൊല്ലം -12, പത്തനംതിട്ട -ആലപ്പുഴ ജില്ല -15, കോട്ടയം -22, തൃശ്ശൂർ -11, മലപ്പുറം -12 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
Post Your Comments