KeralaLatest NewsNews

‘മുഖ്യമന്ത്രി ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് കുരുത്ത തകരയല്ല, സഹനത്തിന് ഓസ്കാറുണ്ടായിരുന്നെങ്കില്‍ അത് പിണറായിക്ക്’: വാസവൻ

കെ.പി.സി.സി. പ്രസിഡൻറ് കാവല്‍ നിന്നത് ആർ.എസ്.എസിന്റെ ക്യാമ്ബിനായിരുന്നു.

തിരുവനന്തപുരം: സഹനത്തിന് ഓസ്കാർ ഉണ്ടായിരുന്നെങ്കില്‍ അത് മുഖ്യമന്ത്രി പിണറായി വിജയന് ലഭിക്കുമായിരുന്നുവെന്ന് മന്ത്രി വി.എൻ.വാസവൻ. നിയമസഭയിലാണ് വാസവന്റെ പ്രതികരണം. പിണറായി വിജയനെ വേട്ടയാടാൻ ശ്രമിക്കുന്നുവെന്നും അതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകർക്കാനാകുമെന്ന് പ്രതിപക്ഷം വിചാരിക്കുന്നുവെന്നും വി.എൻ. വാസവൻ പറഞ്ഞു.

read also: ഔദ്യോഗിക വസതിയില്‍നിന്നും മുഖ്യമന്ത്രിയുടെ സാധനങ്ങള്‍ ഒഴിപ്പിച്ചു: ആരോപണവുമായി ഓഫീസ്

വി.എൻ. വാസവന്റെ വാക്കുകൾ ഇങ്ങനെ;

മുഖ്യമന്ത്രി ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് കുരുത്ത തകരയല്ല. കേരളത്തില്‍ എല്ലാ സംഘർഷഭരിതമായ സാഹചര്യങ്ങളിലും കേരളത്തിലെ മതനിരപേക്ഷത കാത്തു സൂക്ഷിക്കാൻ മതേതര ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ മുന്നോട്ട് വന്ന ധീരനായ പോരാളിയാണ് പിണറായി വിജയൻ എന്ന് പറഞ്ഞാല്‍ രാഷ്ട്രീയ കേരളം നിഷേധിക്കില്ല. തലശ്ശേരിയിലെ പോരാട്ടത്തിന്റെ രംഗത്ത് പള്ളിക്ക് കാവല്‍ നിന്ന ഒരേയൊരു നേതാവ് പിണറായി വിജയനാണ്. എന്നാല്‍ കെ.പി.സി.സി. പ്രസിഡൻറ് കാവല്‍ നിന്നത് ആർ.എസ്.എസിന്റെ ക്യാമ്ബിനായിരുന്നു.

യഥാർത്ഥത്തില്‍ അങ്ങ് (സതീശൻ) പിണറായി വിജയനാകാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്, ആ രൂപത്തിലേക്ക് ആകണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന ഒരാളായി മാറിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. അത് ആളുകള്‍ വിശ്വസിക്കും. അങ്ങനെ ഒന്നാകണം എന്നാഗ്രഹം. ഞാൻ പറയുന്നു, നിങ്ങള്‍ ആയിരം സതീശന്മാർ വന്നാലും അര പിണറായി വിജയൻ ആവില്ല എന്നതാണ് യാഥാർത്ഥ്യം. അദ്ദേഹം കടന്നു വന്ന വഴിത്താരകള്‍ അതാണ്. എന്തെല്ലാം തരത്തിലുള്ള ആക്രമണങ്ങള്‍, മഞ്ഞപ്പത്രങ്ങള്‍ മുതല്‍ എത്ര കാലഘട്ടത്തില്‍ വേട്ടയാടി. ഒരുപക്ഷെ സഹനശക്തിക്ക് ഒരു ഓസ്കാർ അവാർഡ് പ്രഖ്യാപിച്ചാല്‍ അത് സഖാവ് പിണറായി വിജയനുള്ളതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട- വി.എൻ വാസവൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button