KeralaLatest NewsNews

സഹകരണ സ്ഥാപനത്തിൽ നടന്നത് കോടികളുടെ തട്ടിപ്പ്: പൂട്ടി സീൽ ചെയ്ത് പോലീസ്

കോട്ടയം: കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനത്തിൽ നടന്നത് കോടികളുടെ തട്ടിപ്പ്. കാഞ്ഞിരപ്പള്ളി പാറത്തോട് അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് ഇംപ്രൂവ്മെന്റ് സൊസൈറ്റിയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. സഹകരണ വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ തട്ടിപ്പ് സ്ഥിരീകരിച്ചു. ഇതോടെ സ്ഥാപനം പോലീസ് സീൽ ചെയ്തിരിക്കുകയാണ്.

Read Also: സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

സഹകരണ സ്ഥാപനത്തിൽ സ്ഥിര നിക്ഷേപം നടത്തിയ യുവാവിനെ പലിശയോ മുതലോ നൽകാതെ കബിളിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. ഈ പരിശോധനക്കിടെ കോടികളുടെ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു. പാറക്കടവ് സ്വദേശി എബി ജോൺ ആണ് തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകിയത്. കാഞ്ഞിരപ്പള്ളി പോലീസ് ഈ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതി സ്ഥാപനത്തിലെ ജീവനക്കാരിയായ ഷിബിനയാണ്. രണ്ടാം പ്രതി കോൺഗ്രസിന്റെ മുൻ പഞ്ചായത്തംഗവും ബാങ്ക് പ്രസിഡന്റുമായ സൈമണും മൂന്നാം പ്രതി കോൺഗ്രസ് പാറത്തോട് മണ്ഡലം പ്രസിഡന്റും ബാങ്ക് സെക്രട്ടറിയുമായ ടി എം ഹനീഫയുമാണ്. ഐപിസി 406, 409, 420, 34 വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാങ്ക് നിരക്കിനേക്കാൾ ഉയർന്ന പലിശ നിരക്ക് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികൾ പരാതിക്കാരനെ 29,25,000 രൂപ സ്ഥിര നിക്ഷേപം ചെയ്യിക്കുകയും 1,50,000 രൂപ പലിശയായി നൽകി ബാക്കി പലിശയോ മുതലോ നൽകാതെ വിശ്വാസവഞ്ചന കാണിച്ചുവെന്നുമാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

Read Also: ‘ഗോഡ്‌സെ അഭിമാനമെന്ന കമന്റ് ഡിലീറ്റ് ചെയ്യില്ല’: ഡി.വൈ.എഫ്.ഐയ്ക്ക് പ്രൊഫസർ ഷൈജയുടെ മറുപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button