Latest NewsKeralaNews

71 അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ പൂട്ടിപ്പോയി: മന്ത്രി വി എന്‍ വാസവന്‍

സംഘങ്ങളുടെ നിക്ഷേപത്തിന് യാതൊരു വിധമായ പരിരക്ഷയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്നും മന്ത്രി

തിരുവനന്തപുരം : കുറഞ്ഞ മാസങ്ങൾക്കുള്ളിൽ 71 അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ പൂട്ടിപ്പോയതായി മന്ത്രി വി എന്‍ വാസവന്‍ അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ രൂപീകരിച്ച ശേഷം വളരെ വേഗം പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന അവസ്ഥയുണ്ടെന്നു നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ വെബ് സൈറ്റിലെ കണക്കുകളില്‍ 71 അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി കാണിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

read also: തന്റെ മേക്കപ്പ് സാധനങ്ങള്‍ ഭര്‍തൃമാതാവ് ഉപയോഗിക്കുന്നു: വിവാഹ മോചനം വേണമെന്ന് യുവതി

രാജസ്ഥാന്‍ -15, മഹാരാഷ്ട്ര -13, ഡല്‍ഹി ഒഡീഷ 11 വീതം, ഉത്തര്‍പ്രദേശ് -9, തമിഴ്നാട് മൂന്ന്, ആന്ധ്ര, ഗുജറാത്ത്, തെലുങ്കാന രണ്ട് വീതം, പഞ്ചാബ്, ജാര്‍ഘണ്ഡ, ചാണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഒരോ സംഘങ്ങള്‍ വീതവുമാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉയര്‍ന്ന പലിശ വാങ്ങി നിക്ഷേപം സ്വീകരിക്കുന്ന ഇത്തരം സംഘങ്ങളുടെ നിക്ഷേപത്തിന് യാതൊരു വിധമായ പരിരക്ഷയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്നും എം എല്‍ എ മാരായ കെ പ്രേം കുമാര്‍, കെ ആര്‍സലന്‍, മുരളി പെരുനെല്ലി, പി വി ശ്രീനിജന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button