തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി സ്വീകരിച്ചിരിക്കുന്നത് പകപോക്കല്‍ രാഷ്ട്രീയമാണെന്ന് അഭിപ്രായപ്പെട്ട് സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്. തൃശൂരില്‍ മാത്രം ഇഡി വന്നതില്‍ സംശയമുണ്ട്. പി.ആര് അരവിന്ദാക്ഷനെ 8 തവണ ചോദ്യം ചെയ്തു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. സാമ്പത്തിക ഇടപാടില്‍ സംശയമുണ്ടെങ്കില്‍ ഇഡി അന്വേഷിക്കട്ടെ. ഇഡിക്കെതിരെ അരവിന്ദാക്ഷന് പരാതിപ്പെട്ട ശേഷമാണ് അറസ്റ്റെന്നും മന്ത്രി പറഞ്ഞു.
Read Also: ശക്തമായ മഴയും ഇടിമിന്നലും: തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
അതേസമയം, കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ട. ഒരു നിക്ഷേപകനും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മന്ത്രി പറഞ്ഞു. നടപടി സ്വീകരിക്കുന്നതിലും സര്‍ക്കാരിനോ പാര്‍ട്ടിക്കോ എതിര്‍പ്പില്ല. ബാങ്കിലെ നിക്ഷേപകര്‍ക്ക് നിക്ഷേപം തിരിച്ചുകൊടുക്കുന്നതിനുളള സഹായങ്ങള്‍ സഹകരണ വകുപ്പ് ചെയ്തു നല്‍കിയിരുന്നു. 110 കോടിയുടെ നിക്ഷേപം പുനഃക്രമീകരിച്ചു. കരുവന്നൂര്‍ ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തിയെന്നും മന്ത്രി വി എന്‍ വാസവന് വ്യക്തമാക്കി.
Post Your Comments