കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച എക്സൈസ് അസി. കമ്മീഷണർക്കെതിരെ വിജിലൻസ് കേസ്. എറണാകുളം എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസി. കമ്മീഷണർക്കെതിരെ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെല്ലാണ് കേസെടുത്തത്. എറണാകുളം മൂക്കന്നൂർ പറമ്പയം പുതുശ്ശേരി വീട്ടിൽ പി.എൽ. ജോസിനെതിരെയാണ് വിജിലൻസ് കേസെടുത്തത്.
മുമ്പ് തൃശൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഓഫീസില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടരായി ജോലി നോക്കിയിരുന്ന പി.എൽ. ജോസ്, 2011 ജനുവരി ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെയുളള കാലയളവില്‍ വരവില്‍ കവിഞ്ഞ് 25,90,526 രൂപ സമ്പാദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. കേസുമായി ബന്ധപ്പെട്ട് ജോസിന്റെ പറമ്പയത്തുള്ള വീട്ടിലും എറണാകുളത്തുള്ള ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.
Post Your Comments