മലപ്പുറം: അഴീക്കോട് സ്കൂളുമായി ബന്ധപ്പെട്ട് 25 ;ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ കെ.എം. ഷാജിക്കെതിരെ വിജിലൻസ് കേസ് എടുത്ത സംഭവത്തിൽ പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി. കേസ് രാഷ്ട്രീയ പ്രേരിതമെന്നും, മുസ്ലിം ലീഗിന്റെ പൂർണ്ണ പിന്തുണ കെഎം ഷാജിക്കുണ്ട്. അന്വേഷണത്തിന് ഉത്തരവിട്ടത് സർക്കാരിന്റെ പ്രതികാര നടപടിയാണ്. ഈ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു സംശയം ചോദിച്ചാൽ മറുപടി പറയുകയാണ് വേണ്ടത്. അല്ലാതെ പ്രതികാര നടപടികളല്ല സ്വീകരിക്കേണ്ടത്. സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും വിശ്വാസ്യത ഇത്തരം നടപടികൾ തകർക്കുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടക്കാട്ടി.
തനിക്കെതിരായ വിജലൻസ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പിണറായി വിജയന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും ലളിതമായ പ്രതികാരമാണ് വിജിലന്‍സ് അന്വേണമെന്നുമായിരുന്നു കെ.എം ഷാജിയുടെ പ്രതികരണം. തന്നെ തേടി ഇന്നോവ എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ലല്ലോ എന്ന് ഷാജി പരിഹസിക്കുന്നു.
Also read : സർക്കാർ പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംബന്ധിച്ച് വ്യാജ സന്ദേശം : സത്യാവസ്ഥയിങ്ങനെ
ഒരുതരത്തിലും നിലനില്‍ക്കാത്ത, സത്യത്തിന്റെ നേരിയ അംശം പോലുമില്ലാത്ത കേസാണിത്. തനിക്ക് പ്ലസ്ടു അനുവദിക്കാനുള്ള അവകാശമില്ല. ഒരു ബാച്ചും അനുവദിക്കാനാകില്ല. താന്‍ ഒരു എംഎല്‍എയാണ്. കോഴ്സ് അനുവദിക്കേണ്ടത് മന്ത്രിയാണ്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതു കൊണ്ടാണ് ഇപ്പോള്‍ ഇത്തരത്തിൽ കേസു എടുക്കാനിടയാക്കിയതിനുള്ള കാരണം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു വ്യത്യാസവും പിണറായിക്കില്ല. രണ്ടുകൂട്ടരുടെയും പരിപാടി എതിര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയെന്നതാണ്. ഇവിടെ ആളുമാറി പോയി. ഇത് കേരളമാണ്. നൂറ് കേസെടുത്താലും നാവടക്കി വീട്ടിലിരിക്കുമെന്നത് തെറ്റിദ്ധാരണയാണ്. കോടികള്‍ ചെലവഴിച്ച് ഉണ്ടാക്കുന്ന ബിംബത്തെയല്ലേ രണ്ട് ദിവസം കൊണ്ട് തകര്‍ക്കുന്നതെന്നും സ്വഭാവികമായും അതിന്റെ പ്രതികരണം ഉണ്ടാകുമെന്നും കെ എം ഷാജി പറഞ്ഞു.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മനാഭനാണ് പരാതി നല്‍കിയത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അഴീക്കോട്ട് ഒരു സ്കൂളിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കാനായി മുസ്ലിംലീഗിന്റെ പൂതപ്പാറ കമ്മിറ്റി 25 ലക്ഷം രൂപ സ്കൂള്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഷാജി ഇടപെട്ടാണ് പണം വാങ്ങിയതെന്നാണ് ആരോപണം. പരാതിയില്‍ കഴമ്പുണ്ടെന്ന് വി ജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ തുടരന്വേഷണത്തിന് സ്പീക്കറോടും സര്‍ക്കാരിനോടും അനുമതി തേടിയിരുന്നു.
Post Your Comments