
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപം കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കീരുത്തോട് സ്വദേശി അഖിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാർ ഉള്ളിൽ നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു. അച്ഛന്‍റെ ചികിത്സക്കായി ആശുപതിയിലെത്തിയ അഖിൽ ഇന്നലെ രാത്രി മുതൽ കാറിനുള്ളിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read Also : കാട്ടുമാംസവുമായി വയനാട്ടില്‍ നാലംഗ വേട്ടസംഘം വനംവകുപ്പിന്റെ പിടിയിൽ
സംഭവത്തിൽ, ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments