തിരുവനന്തപുരം: മാധ്യമം ദിനപത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.ടി. ജലീലിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമം ദിനപത്രത്തിനെതിരെ അത്തരത്തിലൊരു കത്ത് അയക്കാൻ പാടില്ലായിരുന്നുവെന്നും സംഭവം പരസ്യമായപ്പോഴാണ് താൻ വിവരം അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ ജലീലിനോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ടി. ജലീലിനെ നേരിൽ കണ്ട് സംസാരിച്ചതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കെ.ടി. ജലീലിനെതിരെ മുഖ്യമന്ത്രിയ്ക്ക് മാധ്യമം ദിനപത്രത്തിന്റെ മാനേജ്‌മെന്റ് പരാതി നൽകിയിരുന്നു. ഗൾഫ് മേഖലയിൽ മാധ്യമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി. ജലീൽ യു.എ.ഇ ഭരണകൂടത്തിന് കത്തയച്ചതായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.
കനത്തമഴ, മലയോര മേഖലയില്‍ മലവെള്ളപ്പാച്ചില്‍: ജാഗ്രതാ നിര്‍ദേശം
ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് മാധ്യമം മാനേജ്‌മെന്റ് പരാതി നൽകിയത്. എന്നാൽ, ജലീൽ കത്തയച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
Post Your Comments