ThiruvananthapuramLatest NewsKeralaNattuvarthaNews

തനിക്കെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നത് മുഖ്യമന്ത്രി, ​ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുന്നു: ആരോപണവുമായി ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗവർണർ ആരോപിച്ചു. ​തന്റെ കാർ ആക്രമിക്കാൻ ​ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു. ​ഗവർണർക്കെതിരെ മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചതിന് പിന്നാലെ, മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ​ഗവർണർ.

എന്നെ ആക്രമിക്കാൻ ആളുകളെ അയക്കുന്ന വ്യക്തിയുമായി ഇനി ഒരു ചർച്ചയുമില്ല. അദ്ദേഹത്തിനു മറുപടി പറയാനും ഞാനില്ല. സർക്കാർ ഭരണഘടനാ ഉത്തരവാദിത്വം നടപ്പാക്കുന്നില്ല. കേരളത്തിൽ സാമ്പത്തിക അടിയന്തിരാവസ്ഥയാണ്. കടുത്ത നടപടി എടുക്കേണ്ട സാഹചര്യം ഉണ്ടാക്കുകയാണ് അവർ ലക്ഷ്യമിടുന്നത്. അതിനു വഴിപ്പെടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല,’ ​ഗവർണർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button