
കിഴക്കമ്പലം: പള്ളിക്കര മനയ്ക്കക്കടവിൽ കടമുറികളിലേക്ക് വാഹനം ഇടിച്ചു കയറ്റി നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി പരാതി. കടയുടമ കോയിക്കര രാജു ഡൊമനിക് ആണ് ഇതു സംബന്ധിച്ച് കുന്നത്തുനാട് പൊലീസിൽ പരാതി നൽകിയത്.
Read Also : ദിവസവും രാവിലെ പുതിന വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനാണ് സംഭവം. കാക്കനാട് ഭാഗത്ത് നിന്നെത്തിയ നിസാൻ ടിപ്പർ പിറകിലോട്ടെടുത്ത് കടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇതിനു ശേഷം ടിപ്പർ കാക്കനാട് ഭാഗത്തേക്ക് തിരിച്ചു പോയതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ഇടിയുടെ ആഘാതത്തിൽ കടമുറിയുടെ ഭിത്തികൾ, ചില്ലുവാതിലുകൾ, സീലിംഗ് എന്നിവയെല്ലാം നശിച്ചിട്ടുണ്ട്. വാഹനത്തിന്റെ നമ്പർ പൊലീസ് പരിശോധിച്ച് വരികയാണ്. ദൃശ്യങ്ങളിൽ ഇത് വ്യക്തമായിട്ടില്ല.
Post Your Comments