PalakkadKeralaNattuvarthaLatest NewsNews

കു​ളി​ക്കാ​നി​റ​ങ്ങി​യ മ​ധ്യ​വ​യ​സ്ക​ൻ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

പ​ന​യൂ​ർ രാ​ഘ​വ​പു​രം ഷാ​ഹു​ൽ ഹ​മീ​ദീ​ന്‍റെ മ​ക​ൻ സ​ലീം (50) ആ​ണ് മ​രിച്ച​ത്

ചി​റ്റൂ​ർ : അ​ത്തി​ക്കോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മ​ധ്യ​വ​യ​സ്ക​ൻ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. പ​ന​യൂ​ർ രാ​ഘ​വ​പു​രം ഷാ​ഹു​ൽ ഹ​മീ​ദീ​ന്‍റെ മ​ക​ൻ സ​ലീം (50) ആ​ണ് മ​രിച്ച​ത്.

ശനിയാഴ്ച വൈ​കു​ന്നേ​രം ആറ് മ​ണി​യ്ക്ക് പെ​രു​ങ്കു​ള​ത്തി​ലാ​ണ് സം​ഭവം. ​കു​ളി​ക്കാ​ൻ ചെ​ന്നാ​ൽ പ​തി​വാ​യി തി​ര​ച്ച് വ​രാ​റു​ള്ള സ​മ​യം ക​ഴി​ഞ്ഞും സ​ലീമി​നെ കാ​ണ​ത്ത​തി​നെ തു​ട​ർ​ന്ന്, വീ​ട്ടു​കാ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പും ക​ണ്ടെ​ത്തി​യ​ത്.

Read Also : രാജ്യത്ത് ഒരാൾക്ക് കൂടി മങ്കിപോക്‌സ് ലക്ഷണം: കുവൈറ്റിൽ നിന്നെത്തിയ ആൾ നിരീക്ഷണത്തിൽ

നാട്ടുകാർ തി​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും ക​ണ്ടെ​ത്താ​ത്തതി​നെ തു​ട​ർ​ന്ന്, എ​എ​സ്ടി​ഒ കെ.​സ​ത്യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ കു​ള​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം ലഭിക്കുകയായിരുന്നു. ചി​റ്റൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലെ​ത്തി​ച്ചു. പൊലീസ് നടപടികൾക്കും പോ​സ്റ്റു​മോ​ർ​ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button