ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘എനിക്ക് എന്റെ മകനെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നി’: സുരേഷ് ഗോപി

കൊച്ചി: സോഷ്യൽ മീഡിയയിൽ ഒരാള്‍ സുരേഷ് ഗോപിയെ അധിക്ഷേപിച്ച് കമന്റ് ഇട്ടതും അതിന് ഗോകുല്‍ സുരേഷ് പ്രതികരിച്ചതും ചര്‍ച്ചയായിരുന്നു. ഒരു ഭാഗത്ത് നടന്‍ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ച്, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്ന കുറിപ്പും നല്‍കിയായിരുന്നു അയാളുടെ പോസ്റ്റ്.

ഇതിന് ‘ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,’ എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി. ഇത് വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ഈ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. പാപ്പന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. എല്ലാവരും അതൊരു പ്രതികരണമായെടുത്തെങ്കിലും കമന്റിട്ടയാളുടെ മാതാപിതാക്കളെയോര്‍ത്ത് തനിക്ക് സങ്കടം തോന്നിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം യുഎഇയിലും: ഫ്ലാറ്റുകളിലും ഓഫിസ് മുറികളിലും കുലുക്കം അനുഭവപ്പെട്ടതായി ആളുകൾ

‘എല്ലാവരും അതൊരു പ്രതികരണമായെടുത്തു. എനിക്ക് എന്റെ മകനെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നി. പക്ഷേ അതേ സമയം ഞാന്‍ അയാളുടെ അച്ഛനെയും അമ്മയെയും ഓര്‍ത്തു. ഞാന്‍ ഇതുമായി ബന്ധപ്പെട്ട് ഗോകുലിനെ വിളിച്ചതേയില്ല. പക്ഷേ, കുറിച്ച് ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ അതു പറയുന്നത് കേട്ടു. അപ്പോഴാണ് എനിക്ക് തോന്നിയത്, എന്റെ മകനാണ് നീ. എല്ലാവരും രാജ്യത്തിന്റെ സമ്പത്താണ്. മറ്റൊരാളുടെ ചോര കുടിച്ച് വളരരുത്,’ സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button