പുതിയ നീക്കങ്ങളുമായി മിറ അസറ്റ് മ്യൂച്ചൽ ഫണ്ട് എത്തിയിരിക്കുകയാണ്. ഇത്തവണ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടാണ് മിറ അസറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഈ ഫണ്ടുകളുടെ പ്രവർത്തനം ഓപ്പൺ എൻഡഡ് വിഭാഗത്തിലെ ഡൈനാമിക് അസറ്റ് അലൊക്കേഷൻ വിഭാഗത്തിലാണ്. വളരെ വ്യത്യസ്തതകൾ ഉള്ളതാണ് ഇത്തവണ അവതരിപ്പിച്ച ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട്.
ഡൈനാമിക് അലോക്കേഷനിൽ ഓഹരി, ഡെറ്റ് എന്നീ വിഭാഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിനാൽ, വിപണിയുടെ നേട്ടത്തിലും തകർച്ചയിലും പ്രയോജനം ലഭിക്കാനാണ് സാധ്യത. ജൂലൈ 21നാണ് എൻഎഫ്ഒ ആരംഭിച്ചിട്ടുള്ളത്. ഇത് ഓഗസ്റ്റ് മൂന്നിന് അവസാനിക്കും. കൂടാതെ, പദ്ധതിയുടെ അടിസ്ഥാന സൂചിക നിഫ്റ്റി 50 ഹൈബ്രിഡ് കോമ്പോസിറ്റ് ഡെറ്റ് 50:50 ആയിരിക്കും.
Also Read: ഇന്ത്യക്കാർക്ക് പ്രിയമേറി ഷോർട്ട് വീഡിയോ ആപ്പുകൾ, ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചേക്കും
Post Your Comments