കൊഴിഞ്ഞാമ്പാറ: ബംഗ്ലാദേശ് യുവതി പാലക്കാട് അറസ്റ്റിൽ. ബംഗ്ലാദേശ് ഉത്തര്‍കാലിയ സ്വദേശിനി റുമാ ബീഗം (37) ആണ് അറസ്റ്റിലായത്. വിസ കാലാവധി കഴിഞ്ഞിട്ടും ബംഗ്ലാദേശിലേക്ക് തിരികെപ്പോകാതെ കേരളത്തില്‍ താമസമാക്കിയതിനെ തുടർന്നാണ് അറസ്റ്റ്. കൊഴിഞ്ഞാമ്പാറ എസ്.ഐ. പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് റുമാ ബീഗത്തെ അറസ്റ്റ് ചെയ്തത്.
നാട്ടുകല്‍ പാണംപള്ളത്ത് താമസിച്ചുവരുന്നതിനിടെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണക്കേസ് പ്രതി സുബൈറിനൊപ്പമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. എരിമയൂര്‍ സ്വദേശി സുബൈറിനെ ജൂണില്‍ ആലത്തൂരില്‍ മുളകുപൊടി എറിഞ്ഞ് മോഷണം നടത്താന്‍ ശ്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുബൈറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് റുമാ ബീഗത്തെയും അറസ്റ്റ് ചെയ്തത്.
സുബൈറിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് റുമാ ബീഗത്തെ കുറിച്ച് പോലീസ് അറിയുന്നത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് സുബൈറിന്റെ കൂടെ താമസിച്ച യുവതി ബംഗ്ലാദേശ് സ്വദേശി ആണെന്ന് അറിയുന്നത്. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പാലക്കാട് ജില്ലാജയിലിലേക്ക് മാറ്റി.
Post Your Comments