MalappuramNattuvarthaLatest NewsKeralaNews

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പെരുവഴിയമ്പലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖിനെ എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്

മലപ്പുറം: പെരുവഴിയമ്പലത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. പെരുവഴിയമ്പലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖിനെ എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണിയിലെ പ്രധാന ആളാണ് ഇയാളെന്നും അന്വേഷണത്തില്‍ പ്രതിയില്‍ നിന്നും കഞ്ചാവ് വില്പന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നതായും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജോ ജോസ് പറഞ്ഞു.

Read Also : ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്തത് ലിന്റോ ജോസഫ്? പ്രചരണവുമായി സൈബര്‍ കോണ്‍ഗ്രസ്

പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍കുമാര്‍ എസ്, പ്രദീപ് കുമാര്‍ കെ, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ പി ധനേഷ്, എസ് കണ്ണന്‍, സി അരുണ്‍ രാജ്, ഡ്രൈവര്‍ എം പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button