
തിരുവനന്തപുരം: തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ്ഫിനെതിരെ വ്യാജപ്രചരണം നടത്തിയ സൈബര്‍ കോണ്‍ഗ്രാസിനെതിരെ നടപടി എടുക്കാൻ ഡി.ജി.പിയുടെ നിര്‍ദ്ദേശം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ലിന്റോ ജോസഫ് ആണ് ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തതെന്ന പ്രചരണം നടത്തിയതിനെ തുടർന്നാണ് നടപടി. വ്യാജപ്രചരണത്തിനെതിരെ ലിന്റോ ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം.
ഫാല്‍ക്കന്‍ ഫൈറ്റേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിഖില എന്ന അക്കൗണ്ടില്‍ നിന്നാണ് വ്യാജപോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തിരുവമ്പാടി എംഎല്‍എയുടെ വോട്ട് മുര്‍മുവിന് എന്ന രീതിയിലുള്ള പോസ്റ്റ് വ്യാജവും അപകീര്‍ത്തിപ്രചരണം ഉദേശിച്ചിട്ടുള്ളതാണെന്ന് ലിന്റോ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, വ്യാജപോസ്റ്റിനെതിരെ നടപടി സ്വീകരിച്ചതിനെക്കുറിച്ച് ലിന്റോ ജോസഫ് ഫേസ്‌ബുക്ക് കുറിപ്പുമായി രംഗത്തെത്തി.
Read Also: യുഎഇയിൽ ചൂട് കനക്കുന്നു: വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
എന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയതിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ഡി.ജിപി.നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിലരുടെ മമ്മൂഞ്ഞ് കളി പൊളിച്ചടുക്കിയതിലുള്ള പ്രതികാരമായിട്ടാവണം ഇത്തരമൊരു നീചമായ നീക്കം. പോസ്റ്റര്‍ ഒക്കെ കൊള്ളാം..പക്ഷേ ഈ കട്ടില് കണ്ട് പനിക്കണ്ട എന്നേ പറയാനുള്ളു.
Post Your Comments