ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ രമേഷ് കുമാറിന്റെ വിവാദ പരാമർശത്തെ ന്യായീകരിച്ച് പാർട്ടി അധ്യക്ഷൻ ഡി.കെ ശിവകുമാർ. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രധാനമന്ത്രിമാർ ആകാമായിരുന്നുവെന്നും എന്നാൽ അവർ ത്യാഗങ്ങൾ സഹിച്ചുവെന്നുമാണ് രമേശിന്റെ പ്രസ്താവനയെന്നും എം.എൽ.എയുടെ പരാമർശം തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തുവെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
Read Also: മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു : അഞ്ച് പേർക്ക് പരിക്ക്
‘ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ പേരിൽ മൂന്ന് നാല് തലമുറകൾക്ക് ആവശ്യമായ പണം നേതാക്കൾ സമ്പാദിച്ചു. ഇത്രയധികം ത്യാഗം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അത് നമുക്ക് നല്ലതല്ലെന്നും’- എന്നായിരുന്നു കർണാടകയിലെ ശ്രീനിവാസ്പൂരിൽ നിന്നുളള എം.എൽ.എ രമേഷ് കുമാറിന്റെ വിവാദ പ്രസ്താവന. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ അപലപിച്ചുളള കോൺഗ്രസ് പ്രതിഷേധത്തിനിടെയായിരുന്നു രമേഷ് കുമാറിന്റെ പരാമർശം.
Post Your Comments