Latest NewsNewsIndia

കള്ളപ്പണം വെളുപ്പിക്കൽ കേസ്: മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിൽ

കൊൽക്കത്ത: ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിൽ. സംസ്ഥാനത്ത് നടന്ന അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്. മന്ത്രിയുടെ അടുത്ത സഹായിയിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തിയിരുന്നു. 23 മണിക്കൂറോളം തുടർന്ന റെയ്ഡിനും ചോദ്യം ചെയ്യലിനുമൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ ചാറ്റർജിയുടെ വീട്ടിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ, മന്ത്രിയുടെ അടുത്ത അനുയായി അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നും ഇ.ഡി 20 കോടി പിടിച്ചെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇ.ഡി മന്ത്രിയെ വീണ്ടും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.

സംസ്ഥാന-എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനത്തിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. പശ്ചിമ ബംഗാളിൽ നടന്ന അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട പേരാണ് അർപ്പിതയുടേത്. ഇതിൽ ഇവർക്ക് ബന്ധമുള്ളതായി മനസിലായതിനാൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. അർപ്പിതയ്ക്ക് പിന്നിൽ മന്ത്രിയാണെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button