
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അരവിന്ദ് വെട്ടിക്കലിനെതിരെ ആറന്മുള പോലീസ് രണ്ടു തട്ടിപ്പ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് അരവിന്ദ് പണം വാങ്ങിയത്. ആറന്മുളയില്‍ ഇയാള്‍ വാടകയ്ക്ക് താമസിച്ച പ്രദേശത്ത നിരവധി ആളുകളെ ഇതേപോലെ പറ്റിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Also: അഭിമാന മുഹൂർത്തം! ആദിത്യ എൽ-1 പകർത്തിയ സൂര്യന്റെ ഫുൾ ഡിസ്ക് ചിത്രങ്ങൾ പങ്കുവെച്ച് ഐഎസ്ആർഒ
കൂടുതല്‍ പരാതികള്‍ അടുത്തദിവസം പോലീസിലേക്ക് എത്തും എന്നാണ് സൂചന. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസും അരവിന്ദന്റെ വെട്ടിപ്പുകളില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്തതോടെ കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അരവിന്ദ് വെട്ടിക്കലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments