ഡൽഹി: ഇന്ത്യന്‍ യുവാക്കളെ ലക്ഷ്യമിട്ട് തൊഴില്‍ തട്ടിപ്പ് നടക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഐടി വൈദഗ്ധ്യമുള്ള യുവാക്കളെ ലക്ഷ്യമിട്ട് തൊഴില്‍ തട്ടിപ്പ് നടക്കുന്നതായി ഔദ്യോഗിക പേജിലൂടെയാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മ്യാന്‍മാറില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം.
തായ്‌ലൻഡിൽ ‘ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്’ തസ്തികകളിലേക്ക് എന്നു പറഞ്ഞ് ഇന്ത്യന്‍ യുവാക്കള്‍ക്ക് ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്യുന്ന സംഘം വാസ്തവത്തില്‍ കോള്‍സെന്റര്‍, ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകളാണ് നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഐടി വൈദഗ്ധ്യമുള്ള യുവാക്കളെയാണ് ഇവർ ലക്ഷ്യമിടുന്നത്.
എയർ ഇന്ത്യ: ചിലവ് ചുരുക്കി സ്മാർട്ടാകുന്നു, അമേരിക്കൻ കമ്പനിയുമായി പുതിയ കരാറിൽ ഒപ്പുവെച്ചു
സാമൂഹ്യ മാധ്യമ പരസ്യങ്ങളിലൂടെയും ദുബായി- ഇന്ത്യ ആസ്ഥാനമായുള്ള ഏജന്റുകളിലൂടെയും തായ്‌ലൻഡിൽ ഡേറ്റാ എന്‍ട്രി ജോലികളുടെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നു. തട്ടിപ്പിന് ഇരയാകുന്നവരെ അതിര്‍ത്തി കടത്തി അനധികൃതമായി മ്യാന്‍മാറിലേക്ക് കൊണ്ടുപോകുകയും ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, സോഷ്യല്‍ മീഡിയകളിലൂടെയോ മറ്റ് ഇതര സ്രോതസുകളിലൂടെയോ പ്രചരിക്കുന്ന ഇത്തരം വ്യാജ തൊഴില്‍ വാഗ്ദാനങ്ങളില്‍ കുടുങ്ങരുതെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി.
തൊഴില്‍ ആവശ്യങ്ങള്‍ക്കായി ടൂറിസ്റ്റ്/വിസിറ്റ് വിസയില്‍ യാത്ര ചെയ്യുകയോ വിദേശ തൊഴില്‍ ഓഫര്‍ സ്വീകരിക്കുകയോ ചെയ്യുന്നതിന് മുമ്പ്,റിക്രൂട്ടിങ് ഏജന്‍സിയെക്കുറിച്ചും കമ്പനിയെക്കുറിച്ചും വിശദമായി അന്വേഷിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Post Your Comments