പത്തനംതിട്ട: കിഫ്ബി നിയമനകോഴ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട വലിയകുളം സ്വദേശിനിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നില്‍ വന്‍ ആസൂത്രണമാണ് അഖില്‍ സജീവും കൂട്ടരും നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നു.
Read Also: ആൻഡ്രോയിഡ് ഫോണുകൾക്ക് പിന്നാലെ ഉച്ചത്തിലുള്ള ബസ്സർ ശബ്ദം ഐഫോണിലും എത്തി! കാരണം ഇത്
പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കിയതായും പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് പണം കൈപ്പറ്റിയതായും എഫ്ഐആറിലുണ്ട്.
അഖില്‍ സജീവ് പറഞ്ഞതനുസരിച്ച് കിഎഫ്ബിയുടെ തിരുവനന്തപുരം ഓഫീസിലെത്തിയ പരാതിക്കാരിയെ കൊണ്ട് ഓഫീസിലെ ചിലരുടെ സഹായത്തോടെ രേഖകളില്‍ ഒപ്പിടുവിച്ചു. അക്കൗണ്ടന്റായി ജോലി ശരിയായെന്നും പരാതിക്കാരിയെ വിശ്വസിപ്പിക്കുകയായിരുന്നു. പത്തനംതിട്ട വലിയകുളം സ്വദേശിനിയുടെ പരാതിയില്‍ ഇന്നലെ രാത്രിയാണ് റാന്നി പോലീസ് കേസ് എടുത്തത്.
Post Your Comments