Latest NewsIndia

‘പാർത്ഥ ചാറ്റർജി നീക്കം ചെയ്യപ്പെടേണ്ട ക്യാൻസറായിരുന്നു’: കയ്യൊഴിഞ്ഞ് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: മുൻ പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ തള്ളിപ്പറഞ്ഞ് തൃണമൂൽ കോൺഗ്രസ്. പാർത്ഥ നീക്കം ചെയ്യപ്പെടേണ്ട ക്യാൻസറായിരുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് പ്രബീർ സാഹ പറഞ്ഞത്.

‘മുൻമന്ത്രി പാർത്ഥ ചാറ്റർജി നീക്കം ചെയ്യപ്പെടേണ്ട ക്യാൻസറായിരുന്നു. അതുകൊണ്ട് ശരീരത്തിൽ (പാർട്ടി) നിന്നും അദ്ദേഹത്തെ നമ്മൾ മുറിച്ചു മാറ്റി. ക്യാൻസർ ഉണ്ടാകുമ്പോൾ ഒക്കെ അത് ശരീരത്തിൽ നിന്നും മുറിച്ചു മാറ്റേണ്ടി വരും’, ഒരു പൊതു സദസ്സിനെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. പ്രബീർ സാഹയുടെ സംഘത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

Also read: ‘ഒന്നിനെയും ഭയക്കുന്നില്ല’ :15 മണിക്കൂർ നീണ്ട സിബിഐ റെയ്ഡിന് ശേഷം പ്രതികരണവുമായി സിസോദിയ

ജൂലൈ മാസത്തിലാണ് കുപ്രസിദ്ധമായ പശ്ചിമ ബംഗാൾ അധ്യാപക നിയമന വിവാദത്തിൽപ്പെട്ട് പാർത്ഥ ചാറ്റർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. കിലോ കണക്കിന് സ്വർണവും 50 കോടിയിലധികം രൂപയും ഇദ്ദേഹത്തിന്റെ അനുയായി അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button