തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി ജലീലിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജലീൽ മാധ്യമത്തിനെതിരെ കത്തെഴുതിയത് പാർട്ടിയുമായി ആലോചിച്ചിട്ടല്ലെന്നും അത് പാർട്ടി നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ എം.എൽ.എമാരും മന്ത്രിമാരും കത്തെഴുതുന്നത് പാർട്ടിയോട് ആലോചിച്ചിട്ടല്ല. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണ്. മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സി.പി.എമ്മിന്റേത്’- കോടിയേരി പറഞ്ഞു.
Read Also: മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ്: സ്വിച്ച് ഓൺ സ്വിച്ച് ഓഫ് ആനുകൂല്യം പ്രാബല്യത്തിലായി
അതേസമയം, സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കെടി ജലീലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. സ്വർണ്ണക്കടത്ത് കേസിൽ താൻ കെ.ടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രിയടക്കമുള്ളവർ പ്രോട്ടോകോൾ ലംഘനം നടത്തിയെന്നുമാണ് സ്വപ്ന ആരോപണവുമായി രംഗത്തെത്തിയത്.
Post Your Comments