WayanadLatest NewsKeralaNattuvarthaNews

തിരുനെല്ലി വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

പനമരം കൂളിവയൽ സ്വദേശി കുടുക്കിൽ വിറ്റാനിക്കാട് ഹക്കീം (44) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

മാനന്തവാടി: വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പനമരം കൂളിവയൽ സ്വദേശി കുടുക്കിൽ വിറ്റാനിക്കാട് ഹക്കീം (44) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കാട്ടിക്കുളം 54 മജിസ്ട്രേറ്റ് കവലയ്ക്ക് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ഓടെയാണ് വനത്തനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഹക്കിം ധരിച്ചിരുന്ന ചെരിപ്പും അരയിലെ ഏലസ്സുമാണ് മൃതദേഹം തിരിച്ചറിയുന്നതിന് സഹായകമായത്.

Read Also : പ്ലസ് വൺ പ്രവേശനത്തിനായി കൂടുതൽ സമയം അനുവദിക്കാനാവില്ല: സർക്കാർ ഹൈക്കോടതിയിൽ

തിരുനെല്ലി എസ്.ഐ. സി.ആർ. അനിൽകുമാർ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

20 ദിവസം മുമ്പാണ് ഹക്കീമിനെ കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പനമരം പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. സൗദയാണ് ഹക്കീമിന്റെ ഭാര്യ. മക്കൾ : ശുഹൈബ്, ഷഹബാസ്, റിസാന. മരുമകൻ : മഹ്റൂഫ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button