PalakkadKeralaNattuvarthaLatest NewsNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി 10 വ​യ​സ്സു​കാ​രി​യെ പീഡിപ്പിച്ചു : പ്ര​തി​ക്ക് ആ​റു​വ​ർ​ഷം ത​ട​വും പി​ഴ​യും

കോ​ങ്ങാ​ട് ചെ​റാ​യ സു​രേ​ഷി​നെ​യാ​ണ് (34) വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്

പാ​ല​ക്കാ​ട്: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി 10 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന്​ ഇ​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് ആ​റു​വ​ർ​ഷം ക​ഠി​ന​ത​ട​വും 26,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. കോ​ങ്ങാ​ട് ചെ​റാ​യ സു​രേ​ഷി​നെ​യാ​ണ് (34) വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

Read Also : വേനൽക്കാലത്ത് ടയറുകളുടെ സുരക്ഷ ഉറപ്പാക്കൽ: ബോധവത്കരണ പരിപാടിയുമായി അബുദാബി പോലീസ്

2018 മാ​ർ​ച്ചി​ലാ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റ​ര മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണമെന്നും കോടതി നിർദ്ദേശിച്ചു. പി​ഴ​ത്തു​ക ഇ​ര​യ്ക്ക്​ ന​ൽ​ക​ണം. ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തിയെന്നും കോടതി ഉത്തരവിൽ പറയുന്നു.

കോ​ങ്ങാ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് അ​ന്ന​ത്തെ സി.​ഐ പ്രേ​മാ​ന​ന്ദ​കൃ​ഷ്ണ​ൻ, എ​സ്.​ഐ​മാ​രാ​യ ഹ​രീ​ഷ്, അ​നീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. ടി. ​ശോ​ഭ​ന ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button