ടെഹ്റാന്‍: ലോക രാജ്യങ്ങളെ വെല്ലുവിളിച്ച് ഇറാന്‍, റഷ്യയ്ക്ക് ആയുധങ്ങളും ഡ്രോണുകളും നല്‍കിയതായി റിപ്പോര്‍ട്ട്. ലോകത്തെ യുദ്ധത്തിലേയ്ക്ക് നയിക്കാനാണ് ഇറാന്റെ ശ്രമമെന്ന്
അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവന്‍ കുറ്റപ്പെടുത്തി.
Read Also: രാഷ്ട്രീയമായ എതിർപ്പുകൾക്ക് വ്യക്തിബന്ധങ്ങളിൽ സ്ഥാനമില്ല: കെ. സുരേന്ദ്രന് കെെ കൊടുത്ത് പി. ജയരാജൻ
ആണവ വിഷയത്തില്‍ ആഗോള നിയന്ത്രണത്തിനൊപ്പം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ യുദ്ധഭീഷണി മുഴക്കിയത് കഴിഞ്ഞ ആഴ്ചയാണ്. ഇതിന് പിന്നാലെയാണ് ഡ്രോണുകള്‍ റഷ്യയ്ക്ക് കൈമാറ്റം ചെയ്യുന്നത്.
സുഹൃദ് രാജ്യങ്ങള്‍ക്കും വളരെ ചിലവ് കുറവില്‍ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകള്‍ വിതരണം ചെയ്യുമെന്നും ടെഹ്റാന്‍ ഭരണകൂടം വെല്ലുവിളിക്കുകയാണ്. ഇറാന്റെ കരസേനാ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ കിയോമാര്‍സ് ഹെയ്ദാരിയാണ് ഡ്രോണ്‍ വിതരണത്തിന്റെ വിവരം പുറത്തുവിട്ടത്.
തങ്ങളുടെ ഡ്രോണുകളും ആളില്ലാ വിമാനങ്ങളും ഉപയോഗിക്കാന്‍ റഷ്യന്‍ സൈനികരെ പരിശീലിപ്പിക്കുന്ന ഇറാന്‍, അമേരിക്കയ്ക്കും നാറ്റോയ്ക്കുമെതിരെ ശക്തമായ വെല്ലുവിളിയാണ് നടത്തുന്നത്.
Post Your Comments