പത്തനംതിട്ട: രാഷ്ട്രീയമായ എതിർപ്പുകൾക്ക് വ്യക്തിബന്ധങ്ങളിൽ സ്ഥാനമില്ലെന്നു വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെയും സി.പി.എം നേതാവായ പി. ജയരാജൻ്റെയും കണ്ടുമുട്ടൽ. കഴിഞ്ഞ ദിവസം നിര്യാതനായ എൻ.എസ്.എസ് മുൻ പ്രസിഡൻ്റ് അഡ്വ.പി.എൻ. നരേന്ദ്രനാഥൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയപ്പോഴായിരുന്നു ജയരാജനും കെ. സുരേന്ദ്രനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. കേരളകൗമുദിയാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്.
കെ. സുരേന്ദ്രൻ മൃതദേഹം കാണാൻ എത്തിയപ്പോൾ പി. ജയരാജൻ സ്ഥലത്തുണ്ടായിരുന്നു. സുരേന്ദ്രനെ കണ്ട ജയരാജൻ കൈ ഉയർത്തി അഭിവാദ്യം ചെയ്യുകയായിരുന്നു. തുടർന്ന്, പ്രത്യഭിവാദം ചെയ്ത കെ. സുരേന്ദ്രൻ കസേരയിൽ നിന്നും എഴുന്നേറ്റ് ജയരാജൻ്റെ സമീപത്തേക്ക് വന്ന് കെെ കൊടുക്കുകയായിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്ത് വന്നതോടെ ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചു.
സി.ഇ.ടി എഞ്ചിനീയറിംഗ് കോളജിലെ ബസ്റ്റോപ്പ് സന്ദർശിച്ച് ഉമാ തോമസ്
ബി.ജെ.പിനേതാക്കളും സി.പി.എം നേതാക്കളും തമ്മിലുള്ള അന്തർധാര പുറത്തു വന്നതായാണ് ചിത്രത്തിനെതിരെ ഉയരുന്ന പ്രധാന വിമർശനം. അതേസമയം, രാഷ്ട്രീയവും വ്യക്തി ബന്ധവും വേറെയാണെന്നും രാഷ്ട്രീയമായ എതിർപ്പുകൾക്ക് വ്യക്തിബന്ധങ്ങളിൽ സ്ഥാനമില്ലെന്നും ചിത്രത്തെ അനുകൂലിക്കുന്നവർ പറയുന്നു.
Post Your Comments