KeralaLatest NewsNews

തെരുവ് നായയുടെ കടിയേറ്റ പോസ്റ്റ് വുമൺ മരിച്ച സംഭവം: പേ വിഷബാധയേറ്റല്ലെന്ന് പരിശോധന ഫലം

 

തൃശ്ശൂര്‍: തൃശ്ശൂരില്‍ തെരുവ് നായയുടെ കടിയേറ്റ പോസ്റ്റ് വുമൺ മരിച്ചത് പേ വിഷബാധയേറ്റല്ലെന്ന് പരിശോധനയില്‍ സ്ഥിരീകരണം. പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തൃശ്ശൂർ കണ്ടാണശ്ശേരി സ്വദേശി ഷീല(52) യാണ് കഴിഞ്ഞ 18 ന് മരിച്ചത്. ഇതിന് മൂന്ന് ദിവസം മുൻപാണ് ഷീലയ്‌ക്ക് തെരുവ് നായയുടെ കടിയേറ്റത്. പേവിഷബാധയ്‌ക്കെതിരെ അന്ന് തന്നെ ആദ്യ ഡോസ് കുത്തി വെയ്പ്പ് എടുത്തിരുന്നു. പിറ്റേന്ന് രണ്ടാം ഡോസും എടുത്തു. എന്നാല്‍, അടുത്ത ദിവസം മുറിവ് ഡ്രസ് ചെയ്യാൻ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ആന്തരീകാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

കണ്ടാണശ്ശേരി പോസ്റ്റ് ഓഫീസിലെ താൽക്കാലിക പോസ്റ്റ് വുമൺ ആയിരുന്നു ഷീല. ഒറ്റയ്‌ക്ക് താമസിച്ചിരുന്ന ഷീല സഹോദരിയുടെ വീട്ടിലാണ് ഉറങ്ങിയിരുന്നത്. ഇവിടെ നിന്ന് മടങ്ങുന്നതിനിടെയാണ് നായയുടെ കടിയേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button