ജൂൺ പാദത്തിൽ ഇൻഡസ്ഇൻഡ് ബാങ്കിന്റെ അറ്റാദായം ഉയർന്നു. ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 1,603.29 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 974.95 കോടിയായിരുന്നു അറ്റാദായം രേഖപ്പെടുത്തിയത്. മുൻ വർഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 64 ശതമാനമാണ് വളർച്ച.
ബാങ്കിന്റെ വരുമാനവും ഇത്തവണ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1,723 കോടി രൂപയായിരുന്നു വരുമാനം. എന്നാൽ, ഇത്തവണ 12 ശതമാനം വർദ്ധനവോടെ 1,932 കോടി രൂപയിലെത്തി. അതേസമയം, നിക്ഷേപം 2,67,233 കോടി രൂപയിൽ നിന്ന് 13 ശതമാനം വർദ്ധനവോടെ 3,02,719 കോടി രൂപയായി മാറിയിട്ടുണ്ട്.
Also Read: അതിവേഗം വളരുന്ന സമ്പൂർണ സംയോജിത ലോജിസ്റ്റിക്സ് കമ്പനിയായി ഡെൽഹിവെറി, വിപണി മൂലധനം അറിയാം
അറ്റ പലിശ വരുമാനത്തിൽ മുൻ വർഷത്തെ കാലയളവിനേക്കാൾ 16 ശതമാനവും മുൻ പാദത്തേക്കാൾ 4 ശതമാനവുമാണ് വളർച്ച. നിലവിൽ, 2,286 ശാഖകളാണ് ബാങ്കിന് ഉള്ളത്.
Post Your Comments