കുണ്ടറ: സ്കൂൾബസ് കാത്തു നിൽക്കുന്നതിനിടെ ആൽമരക്കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. കിഴക്കേ കല്ലട താഴം വാർഡിൽ തറയിൽ തെക്കതിൽ വീട്ടിൽ ജയകുമാറിന്റെയും ഷീജയുടെയും മകൾ എസ്. വർഷ(14)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Read Also : സംസ്ഥാനത്ത് മഴ കനക്കുന്നു! 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കഴിഞ്ഞ 30-ന് രാവിലെ ആണ് അപകടം നടന്നത്. ഇലവൂർ കാവ് ക്ഷേത്രത്തിനു സമീപം സ്കൂൾ ബസ് കാത്തു നിൽക്കുന്നതിനിടെ ആൽമര കൊമ്പ് ഒടിഞ്ഞ് വർഷയുടെ തലയിൽ വീഴുകയായിരുന്നു. അപകടത്തിൽ വർഷയ്ക്ക് തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു.
വർഷ കൈതക്കോട് മാർ ബസേലിയോസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments