പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ ഡെൽഹിവെറിയുടെ വിപണി മൂലധനം കുതിച്ചുയർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 17 ശതമാനമാണ് ഓഹരി വില കുതിച്ചുയർന്നത്. ഇതോടെ, വിപണി മൂലധനത്തിൽ ആദ്യ നൂറിൽ ഇടം നേടിയ ലോജിസ്റ്റിക്സ് സേവന ദാതാക്കളായി ഡെൽഹിവെറി മാറി.
ഡെൽഹിവെറിയുടെ ഇത്തവണയുള്ള വിപണി മൂലധനം 50,000 കോടി രൂപയാണ്. ഇ- കൊമേഴ്സ് മാർക്കറ്റ് അപ്ലൈൻസുകൾ, വിവിധ എസ്എംഇകൾ എന്നിവയാണ് ഡെൽഹിവെറിക്ക് ഉള്ളത്. ഈ മേഖലകളിൽ ഏകദേശം 23,613 ലധികം സജീവ ഉപഭോക്താക്കൾ ഡെൽഹിവെറിക്ക് ഉണ്ട്.
Also Read: ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത് 516320 പേർ: 88 ട്രാൻസ്‌ജെൻഡറുകൾ
ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ലോജിസ്റ്റിക്സ് കമ്പനി കഴിഞ്ഞ മെയ് മാസമാണ് പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെച്ചത്. ഐപിഒ യിലൂടെ പ്രൈസ് ബ്രാൻഡായ 487 രൂപയേക്കാൾ 1.23 ശതമാനം നേട്ടമാണ് ഡെൽഹിവെറി കൈവരിച്ചത്.
Post Your Comments