ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ ഡിജിറ്റൽ ബാങ്കിംഗ് ആപ്പ് അവതരിപ്പിച്ച് രാജ്യത്തെ സ്വകാര്യ മേഖല ബാങ്കായ ഇൻഡസ്ഇൻഡ് ബാങ്ക്. ഉപഭോക്താക്കളുടെ വ്യക്തിഗത താൽപര്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്ത ‘ഇൻഡി’ ഡിജിറ്റൽ ബാങ്കിംഗ് ആപ്പാണ് പുറത്തിറക്കിയത്. ഇൻസ്റ്റന്റ് ക്രെഡിറ്റുകൾ, നിക്ഷേപങ്ങളിൽ 7.85 ശതമാനം വരെ വരുമാനം, പ്രത്യേക റിവാർഡ് പദ്ധതികൾ തിരഞ്ഞെടുക്കാനുള്ള അവസരം എന്നിവയും പുതിയ ഇൻഡി ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉൽപ്പന്ന കേന്ദ്രീകൃതം എന്ന പതിവ് ആശയത്തിൽ നിന്നും വ്യത്യസ്ഥമായി, ഉപഭോക്തൃ കേന്ദ്രീകൃതമായാണ് ഓരോ ഫീച്ചറും തയ്യാറാക്കിയിരിക്കുന്നത്.
നമ്പർ ഇല്ലാത്ത ഡെബിറ്റ് കാർഡുകൾ, ഒറ്റത്തവണ ഉപയോഗത്തിനുള്ള വെർച്വൽ കാർഡ്, ഡൈനാമിക് എടിഎം പിൻ, സൂപ്പർ ഒടിപി തുടങ്ങിയ സൗകര്യങ്ങളും ഇൻഡി ആപ്പിൽ ലഭ്യമാണ്. ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കകം ഏകദേശം മൂന്ന് ലക്ഷത്തിലധികം ഉപഭോക്താക്കളെ നേടാൻ ഈ ആപ്പിന് സാധിച്ചിട്ടുണ്ട്. എല്ലാ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്നതിനാൽ, ഹൈപ്പർ പേഴ്സണലൈസ്ഡ് സൂപ്പർ ആപ്പ് എന്നും ഇവയെ വിളിക്കുന്നു.
Post Your Comments