പ്രവാസികൾക്കായി നിരവധി ആനുകൂല്യങ്ങൾ അടങ്ങിയ എൻആർഐ ഹോം കമിംഗ് ഉത്സവത്തിന് തുടക്കമിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഇൻഡസ്ഇൻഡ് ബാങ്ക്. അവധിക്കാലം ആഘോഷമാക്കാൻ നാട്ടിലേക്ക് എത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാനുകൾക്ക് ഇൻഡസ്ഇൻഡ് ബാങ്ക് തുടക്കമിട്ടിരിക്കുന്നത്. പ്രവാസികൾക്ക് മാത്രമായുള്ള വിവിധ ഡെപ്പോസിറ്റുകൾക്ക് ആകർഷകമായ പലിശ നിരക്കുകൾ ഒരുക്കിയിട്ടുണ്ട്. ഈ ഓഫറുകളെല്ലാം പരിമിത കാലത്തേക്ക് ലഭിക്കുന്നതാണെന്ന് ബാങ്ക് വ്യക്തമാക്കി.
എൻആർഇ, എൻആർഒ സേവിംഗ്സ് അക്കൗണ്ടുകൾക്ക് 6.75 ശതമാനം വരെയും, എൻആർഇ, എൻആർഒ ഡെപ്പോസിറ്റുകൾക്ക് 7.50 ശതമാനം വരെയും, അമേരിക്കൻ ഡോളറിലുള്ള എഫ്സിഎൻആർ ഡെപ്പോസിറ്റുകൾക്ക് 5.95 ശതമാനം വരെയുമാണ് ഇൻഡസ്ഇൻഡ് ബാങ്ക് പലിശ വാഗ്ദാനം ചെയ്യുന്നത്. പ്രവാസികൾക്ക് പ്രത്യേക പലിശ നിരക്കുകൾ നൽകുന്നതിനോടൊപ്പം, സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതാണ്. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഫിനാൻഷ്യൽ പ്ലാനർമാരെ ഉൾപ്പെടുത്തിയാണ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക. ഇതിനോടൊപ്പം എൻആർഐ ഡിജിറ്റൽ അക്കൗണ്ട് ഓപ്പണിംഗ് സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.
Also Read: കേരളീയം ജനങ്ങളാകെ ഏറ്റെടുത്തു: ഇ പി ജയരാജൻ
Post Your Comments