Latest NewsKeralaNews

അക്രമികളുടെയും നിയമലംഘകരുടെയും സംരക്ഷകനായി മുഖ്യമന്ത്രി മാറി: കെ സുധാകരൻ

 

 

തിരുവനന്തപുരം: ഇ.പി ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാനുള്ള കോടതി നിർദ്ദേശം നീതിന്യായവ്യവസ്ഥയുടെ അന്തസ്സ് ഉയർത്തി പിടിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. അധികാര ദുർവിനിയോഗം നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വേട്ടയാടിയ സർക്കാരിനേറ്റ കനത്ത പ്രഹരമാണ് കോടതി വിധിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അക്രമികളുടെയും നിയമലംഘകരുടെയും സംരക്ഷകനായി മുഖ്യമന്ത്രി മാറിയെന്നും സി.പി.എമ്മിന്റെ തിട്ടൂരമനുസരിച്ച് പ്രവർത്തിക്കുന്ന പോലീസ് നിലപാടിനേറ്റ കനത്ത പ്രഹരമാണ് കോടതി വിധിയെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിന് തന്നെ അപമാനമാണ് കേരളത്തിലെ ഇപ്പോഴത്തെ ഇടതു ഭരണം. അധികാരത്തിന്റ തണലിൽ എന്തു നെറികേടും ചെയ്യാനും എല്ലാത്തരം ക്രിമിനലുകളെയും സംരക്ഷിക്കാനും അവരാണ് തന്റെ രക്ഷകരെന്ന് സമർത്ഥിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും സുധാകരൻ ആരോപിച്ചു. തെരുവ് ഗുണ്ടയെപ്പോലെ പ്രവർത്തിച്ച രാഷ്ട്രീയ ക്രിമിനലിന് വേണ്ടി സഭയ്ക്കകത്തും പുറത്തും വാദിച്ച മുഖ്യമന്ത്രിക്ക് അഭ്യന്തരവകുപ്പിന്റെ കസേരയിലിരിക്കാനുള്ള യോഗ്യതയില്ലെന്നും സുധാകരൻ ആഞ്ഞടിച്ചു.

‘നിയമ സംവിധാനങ്ങളെ ഇരുട്ടിന്റെ മറവിൽ നിർത്തി ഭരണം നടത്താനാണ് പിണറായി ശ്രമിച്ചത്. നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാരന് കോടതിയോടുള്ള വിശ്വാസം വർദ്ധിപ്പിക്കുന്ന വിധിയാണിത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയുടെ കൂലിപട്ടാളം എടുത്ത വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റം ചെയ്തത് ഇ.പി ജയരാജനും മുഖ്യമന്ത്രിയും പേഴ്‌സണൽ സ്റ്റാഫും ആണെന്ന് കോടതി വിധിയിലൂടെ വ്യക്തമായി’- സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button