പത്തനംതിട്ട: മോഷണക്കേസുകളിലെ പ്രതിക്ക് 30 മാസം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം കരുനാഗപ്പള്ളി ആദിനാട് കൊച്ചാലുംമൂട് പടിഞ്ഞാറത്തറ ബാബുക്കുട്ടനെ(53)യാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് 30 മാസം തടവിനും 8000 രൂപ പിഴയും വിധിച്ചത്. പത്തനംതിട്ട ചീഫ് ജൂഡിഷല്‍ മജിസ്ട്രേറ്റ് ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്.
ഇയാള്‍ക്കെതിരേ തെക്കന്‍ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസ് നിലവിലുണ്ട്. കോയിപ്രം പൊലീസ് സ്റ്റേഷനില്‍ 2021 ഓഗസ്റ്റ് 28 ന് രജിസ്റ്റര്‍ ചെയ്ത രണ്ടുകേസുകളിലാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ശിക്ഷാവിധിയുണ്ടായത്. പിഴയടച്ചില്ലെങ്കില്‍ 12 ദിവസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതി.
Read Also : ദിവസവും നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
കോയിപ്രം എസ്ഐ അനൂപാണ് ഇയാളെ അറസ്റ്റ് ചെയ്തതും കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആര്. പ്രദീപ് കുമാര്‍ ഹാജരായി.
Post Your Comments