കൊളംബോ: സാമ്പത്തിക മാന്ദ്യവും ആഭ്യന്തര കലാപവും ശ്രീലങ്കൻ ജനതയെ തകർത്തെറിയുന്ന കാഴ്ചയാണ് പുറം ലോകമറിയുന്നത്. കടുത്ത പട്ടിണിയും ദാരിദ്ര്യവും സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയിരിക്കുന്നു.
മറ്റു മാർഗമില്ലാതെ ശ്രീലങ്കൻ യുവതികൾ വേശ്യാവൃത്തിക്ക് നിർബന്ധിതരാകുന്നുവെന്നാണ് വിദേശ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരതമ്യേന വിദ്യാഭ്യാസമില്ലാത്ത യുവതികൾക്ക് മറ്റ് ജീവിത മാർഗങ്ങളിലേക്ക് തിരിയാൻ നിർവാഹമില്ലാത്തതിനാലാണ് അവർ ഈ തൊഴിൽ സ്വീകരിക്കുന്നത്. ആഭ്യന്തര കലാപം നടക്കുന്നതിനിടെ, പ്രധാന നഗരമായ കൊളംബോയിൽ കൂണു പോലെയാണ് വേശ്യാലയങ്ങൾ മുളച്ചു പൊന്തുന്നത്.
Also read: യേശുവിന്റെ രക്തമടങ്ങിയ പെട്ടി പള്ളിയിൽ നിന്നും മോഷ്ടിച്ചു: ഭയചകിതരായി തിരിച്ചേൽപ്പിച്ച് മോഷ്ടാക്കൾ
ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ, കാര്യങ്ങൾ കൂടുതൽ ഗുരുതരാവസ്ഥയിലേക്കാണ് നീങ്ങുന്നത്. തുണിവ്യവസായത്തിൽ ഏർപ്പെട്ടിരുന്ന സ്ത്രീകളിൽ നല്ലൊരു ശതമാനവും വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞതായി ശ്രീലങ്കൻ ദിനപത്രമായ ദ മോർണിംഗ് റിപ്പോർട്ട് ചെയ്യുന്നു. മാനംമുട്ടെ കുതിച്ചുയർന്ന വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും മൂലം സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർ നരകയാതനയനുഭവിക്കുകയാണ്.
Post Your Comments