Latest NewsInternational

യേശുവിന്റെ രക്തമടങ്ങിയ പെട്ടി പള്ളിയിൽ നിന്നും മോഷ്ടിച്ചു: ഭയചകിതരായി തിരിച്ചേൽപ്പിച്ച് മോഷ്ടാക്കൾ

പാരിസ്: ഫ്രാൻസിനെ ഞെട്ടിച്ചു കൊണ്ട് നടന്ന ദേവാലയ കവർച്ചയിൽ പുതിയ വഴിത്തിരിവ്. അജിത്ത് പ്രശസ്ത ദേവാലയങ്ങളിൽ ഒന്നായ ഫീ ക്യാമ്പ് ആബ്ബേയിൽ നിന്നും ഏറ്റവും വിലപ്പെട്ട ഒരു വസ്തു മോഷണം പോയി. സാക്ഷാൽ, യേശുക്രിസ്തുവിന്റെ തിരുരക്തമടങ്ങിയ ഒരു ചെമ്പ് പെട്ടിയായിരുന്നു അത്.

ജൂൺ രണ്ടാം തീയതിയായിരുന്നു മോഷണം നടന്നത്. യേശുവിനെ കുരിശിലേറ്റുമ്പോൾ രണ്ട് ചെറിയ കുപ്പികളിലായി ശേഖരിക്കപ്പെട്ട രക്തം വിലമതിക്കാനാവാത്ത അമൂല്യ സ്വത്തായിരുന്നു. പോലീസ് ഉദ്യോഗസ്ഥരും പ്രൈവറ്റ് ഡിറ്റക്ടീവുമാരും പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും മോഷ്ടാക്കളെ കുറിച്ച് യാതൊരു തുമ്പും കിട്ടിയില്ല.

അങ്ങനെയിരിക്കെയാണ് നഗരത്തിലെ പ്രശസ്ത ഡിറ്റക്ടീവായ ആർതർ ബ്രാൻഡിന് ഒരു ഇമെയിൽ സന്ദേശം ലഭിക്കുന്നത്. മോഷ്ടിക്കപ്പെട്ട അമൂല്യ വസ്തു തങ്ങളുടെ കൈകളിലുണ്ടെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ആ ചെമ്പുപെട്ടി കൈമാറാൻ തയ്യാറാണെന്നും കള്ളന്മാർ അദ്ദേഹത്തെ അറിയിച്ചു.

Also read: ക്രിമിയയെ തൊട്ടാൽ അന്ന് ഉക്രൈന്റെ ‘അന്ത്യവിധി ദിനം’: മുന്നറിയിപ്പ് നൽകി റഷ്യ
വിശുദ്ധ വസ്തുക്കൾ കൈവശം സൂക്ഷിക്കുന്നത് അപകടം വിളിച്ചു വരുത്തുമെന്ന് മോഷ്ടാക്കളോട് ആരോ പറഞ്ഞു. അങ്ങനെ ഭയന്നു പോയതിനാലാണ് അവർ മോഷണ മുതൽ തിരിച്ചു കൊടുക്കാൻ തയ്യാറായത്. തുടർന്ന്, തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഡിറ്റക്ടീവിന്റെ പടിവാതിൽക്കൽ അവർ മോഷണ മുതൽ തിരിച്ചു കൊണ്ടുവച്ചു.

എന്തു തന്നെയായാലും, അമൂല്യമായ തിരുരക്തമടങ്ങുന്ന ചെമ്പുപെട്ടി തിരിച്ച് ലഭിച്ചതിൽ പള്ളി അധികൃതരും വിശ്വാസികളും അതീവ സന്തുഷ്ടരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button