കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും ഉയർത്തെഴുന്നേൽക്കുകയാണ് രാജ്യത്തെ റീട്ടെയിൽ മേഖല. റീട്ടെയിലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, 2019 ജൂണിനേക്കാൾ ഈ വർഷം ജൂണിൽ റീട്ടെയിൽ രംഗത്ത് 13 ശതമാനം വിൽപ്പനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, വളർച്ച നിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഉയരത്തിൽ എത്തുന്നില്ലെന്നാണ് വിലയിരുത്തൽ.
രാജ്യത്ത് നിലനിൽക്കുന്ന പണപ്പെരുപ്പം വരുന്ന ഉത്സവ സീസണുകളെ ബാധിക്കുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. വിൽപ്പനയുടെ തോത് കുറയുന്നത് റീട്ടെയിൽ രംഗത്തെ സാരമായി ബാധിക്കാനാണ് സാധ്യത. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും റീട്ടെയിൽ മേഖല കോവിഡിന് മുൻപുള്ള സ്ഥിതിയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
കണക്കുകൾ പ്രകാരം, വടക്കൻ സംസ്ഥാനങ്ങളിൽ 16 ശതമാനവും ദക്ഷിണേന്ത്യയിൽ 9 ശതമാനവും കിഴക്കൻ സംസ്ഥാനങ്ങളിൽ 17 ശതമാനവും പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ 11 ശതമാനവുമാണ് വിൽപ്പന ഉയർന്നിട്ടുള്ളത്.
Post Your Comments