രാജ്യത്ത് റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞു. ഇത്തവണ 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പണപ്പെരുപ്പം ഉള്ളത്. ദേശീയ സ്ഥിതിവിവര കണക്ക് മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം 4.70 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടോളറൻസ് പരിധിയായ 2-6 ശതമാനത്തിൽ പണപ്പെരുപ്പം ഒതുങ്ങിയിരിക്കുകയാണ്.
മാർച്ച് മാസത്തിലും റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞിരുന്നു. മാർച്ചിൽ 5.66 ശതമാനമായിരുന്നു പണപ്പെരുപ്പം. തുടർച്ചയായ രണ്ടാം മാസമാണ് ചില്ലറ പണപ്പെരുപ്പത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില കുറയുന്നതും, എണ്ണവിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടാകാത്തതുമാണ് പണപ്പെരുപ്പത്തെ സ്വാധീനിച്ചിട്ടുള്ളത്. പണപ്പെരുപ്പം കുറഞ്ഞതിനാൽ വരും പാദങ്ങളിൽ ആർബിഐ പലിശ നിരക്ക് ഉയർത്തില്ലെന്നാണ് വിലയിരുത്തൽ.
Also Read: സംവിധായകൻ ലാൽ ജോസിന്റെ അമ്മ അന്തരിച്ചു
Post Your Comments