Latest NewsNewsBusiness

നിറം മങ്ങി അമേരിക്കൻ ജിഡിപി, 2022- ലെ അവസാന പാദത്തിൽ ഇടിവ്

നാണയപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വൻ തോതിൽ അടിസ്ഥാന പലിശ നിരക്ക് ഉയർത്തിയിരുന്നു

സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ അമേരിക്കൻ ജിഡിപിയുടെ വളർച്ച നിറം മങ്ങി. 2022- ലെ അവസാന പാദത്തിൽ (ഒക്ടോബർ- ഡിസംബർ) ജിഡിപി വളർച്ചാ നിരക്ക് 2.7 ശതമാനമായാണ് കുറഞ്ഞത്. അതേസമയം, കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ജിഡിപിയിലെ വളർച്ച 2.9 ശതമാനം ഉയർന്നുവെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഉപഭോക്തൃ ചെലവിലെ പുനപരിശോധനയിൽ ഇടിവ് വിലയിരുത്തുന്നതിനെ തുടർന്നാണ് വീണ്ടും ജിഡിപിയുടെ വളർച്ചാ നിരക്ക് പുനർനിർണയിച്ചത്.

നാണയപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വൻ തോതിൽ അടിസ്ഥാന പലിശ നിരക്ക് ഉയർത്തിയിരുന്നു. കൂടാതെ, ഏതാനും മാസങ്ങളായി ഭവന മേഖലയിൽ വൻ ഡിമാൻഡാണ് ഉണ്ടായിട്ടുള്ളത്. ഈ ഘടകങ്ങൾ കഴിഞ്ഞ പാദത്തിലെ ജിഡിപി വളർച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച മൂന്നാം പാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് 3.2 ശതമാനമായിരുന്നു. അതേസമയം, 2022- ലെ മൊത്തം ജിഡിപി വളർച്ചാ നിരക്കിൽ മാറ്റമില്ല. 2023- ലെ ആദ്യ ത്രൈമാസങ്ങളിലും വളർച്ചാ നിരക്ക് കുറയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ കൂടിയാണ് അമേരിക്കയുടേത്.

Also Read: ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ വ​യോ​ധി​കൻ മരിച്ച നിലയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button